തിരുനാൾ:വിശുദ്ധ ഡോൺ ബോസ്കോ പള്ളിയിൽ
1569980
Tuesday, June 24, 2025 6:34 AM IST
പറവൂർ: പറവൂർ വിശുദ്ധ ഡോൺ ബോസ്കോ പള്ളിയിൽ തിരുഹൃദയ തിരുനാൾ 27 മുതൽ 29 വരെ തീയതികളിൽ ആഘോഷിക്കും.
27ന് രാവിലെ 6.30ന് ദിവ്യബലി നൊവേന ആരാധന.10.15ന് കൊടിയേറ്റം തുടർന്ന് പൊന്തിഫിക്കൽ ദിവ്യബലിക്ക് വരാപ്പുഴ രൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യകാർമികത്വം വഹിക്കും. വൈകിട്ട് 5നും, 6.30 നും ദിവ്യബലി, നൊവേന, ആരാധന. 28ന് രാവിലെ 6.30ന് ദിവ്യബലി നിത്യസഹായ മാതാവിന്റെ നൊവേന, വൈകിട്ട് 5 30ന് ദിവ്യബലി, നൊവേന, ആരാധന. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബിൻ കളത്തിൽ മുഖ്യകാർമികനാകും. 29ന് ഊട്ടുതിരുനാൾ ദിനം. രാവിലെ 6 30ന് ദിവ്യബലി, നൊവേന, ആരാധന. മുഖ്യകാർമികൻ ഫാ. ക്ലോഡിൻ ബിവേര. 9ന് പ്രസുദേന്തി വാഴ്ച. 10.15ന് ഊട്ടുസദ്യ ആശിർവാദം 10.30ന് പൊന്തിഫിക്കൽ ദിവ്യബലിക്ക് കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികനാകും. ജൂലൈ 4നാണ് എട്ടാമിടം.
പത്രസമ്മേളനത്തിൽ വികാരി ഫാ. പ്രിൻസ് പടമാട്ടുമ്മൽ സഹവികാരി ഫാ. ബിയോൺ കോണത്ത് ജനറൽ കൺവീനർ നെൽസൺ തട്ടാരശേരി തുടങ്ങിയവർ പങ്കെടുത്തു.