പിറവം സ്കൂൾ രണ്ടാംഘട്ട നിർമാണം ആരംഭിക്കുന്നു
1569972
Tuesday, June 24, 2025 6:34 AM IST
പിറവം: ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനായി അനൂപ് ജേക്കബ് എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഒരു മാസത്തിനുള്ളില്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ എംഎല്‍എ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാല് ക്ലാസ് റൂം, ലൈബ്രറി, റീഡിംഗ് റൂം, സ്റ്റാഫ് റൂം ഉള്‍പ്പെടെയുള്ളവയാണ് രണ്ടാംഘട്ട പദ്ധതിയിൽ ഉള്‍പ്പെടുന്നത്. ഡെപ്പോസിറ്റ് വര്‍ക്ക് ആയി ഏറ്റെടുത്ത് അക്രഡിറ്റഡ് ഏജന്‍സിയെകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാമെന്ന് കൈറ്റ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.