വൈദികർക്കെതിരായ കേസ് പിൻവലിക്കണം: കെസിവൈഎം
1570162
Wednesday, June 25, 2025 4:14 AM IST
ഫോർട്ടുകൊച്ചി: പുത്തം തോട് മുതൽ ഫോർട്ട്കൊച്ചി വരെ ടെട്രാപോഡ് നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി തീരദേശ ജനത അനുഭവിക്കുന്നകടലാക്രമണത്തിന് ശാശ്വത പരിഹാരം എത്രയും പെട്ടെന്ന് ഉണ്ടാകുവാൻ വേണ്ടി കൊച്ചി-ആലപ്പുഴ രൂപതകളിലെ വൈദികരുടെ നേതൃത്വത്തിൽ തോപ്പുംപടി ബിഒടി പാലത്തിന് സമീപം നടന്ന സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്നും അത് പ്രതിഷേധാർഹമെന്നും കെസിവൈഎം കൊച്ചി രൂപത അഭിപ്രായപ്പെട്ടു.
സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുത്ത പത്തോളം പുരോഹിതർക്കും കെആർഎൽസിസി വൈസ് പ്രസിഡന്റിനുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കെസിവൈഎം കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽട്ടസ് കൊല്ലശേരി പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ഡാനിയ ആന്റണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹെസ്ലിൻ ഇമ്മാനുവൽ, ജോയിന്റ് ഡയറക്ടർ ഫാ. ജോഷി ഏലശേരി, ലേ ആനിമേറ്റർ ലിനു തോമസ്, കണ്ണമാലി മേഖല എക്സിക്യൂട്ടീവ് ആൽവിൻ ജോസഫ്, ട്രഷറർ ജോർജ് ജിക്സൺ എന്നിവർ സംസാരിച്ചു.
വൈസ് പ്രസിഡന്റുമാരായ ക്ലിന്റൺ ഫ്രാൻസീസ്, ജീവ റെജി, സെക്രട്ടറിമാരായ സനൂപ് ദാസ്, അക്ഷയ മരിയ, ഡയസ് ആന്റണി, അരുൺ ജോസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ബേസിൽ റിച്ചാർഡ്, ടോം ആന്റണി, അരുൺ പീറ്റർ, ആഷിൽ അഗസ്റ്റിൻ, അലൻ ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.