ട്വന്റി 20 ഓഫീസ് ഉദ്ഘാടനം ചെയ്തു
1569987
Tuesday, June 24, 2025 6:34 AM IST
കിഴക്കമ്പലം: പഞ്ചായത്ത് പഴങ്ങനാട് വാർഡിലെ ട്വന്റി 20യുടെ പുതിയ പാർട്ടി ഓഫീസ് കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് പ്രസിഡന്റ് ജിജോയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് ജിൻസി അജി, ബ്ലോക്കംഗം കെ.വി. രാജു, വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജനീസ് കാച്ചപ്പള്ളി, നിയോജക മണ്ഡലം കമ്മിറ്റി മെമ്പർ ബേബി ജോൺ, വാർഡംഗം ഷീബാ ജോർജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
രക്ഷാധികാരി ജോർജേട്ടന്റെ 80ആം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചു. തുടർന്ന് വാർഡ് വൈസ് പ്രസിഡന്റ് പോൾ ജേക്കബ് കോയിക്കര നന്ദി രേഖപ്പെടുത്തി.