ഉ​ദ​യം​പേ​രൂ​ർ: ഉദയംപേരൂരിൽ പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത ബേ​ക്ക​റി അ​ട​ച്ചു​പൂ​ട്ടി. ഉ​ദ​യം​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡി​ൽ ന്യൂ ​സ്റ്റാ​ർ ബേ​ക്ക​റി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തും പൂ​പ്പ​ൽ ബാ​ധി​ച്ച​തു​മാ​യ ഹ​ൽ​വ, പേ​ഡ, ക്രീം​റോ​ൾ, പാ​ൽ, സ്ട്രോ​ബ​റി സി​റ​പ്പ്, സ്ക്വാ​ഷ്, ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ പ്ര​കാ​ര​മു​ള്ള ലേ​ബ​ൽ പ​തി​പ്പി​ക്കാ​ത്ത ബ്രെ​ഡ് പാ​ക്ക​റ്റു​ക​ൾ, മ​റ്റ് ബേ​ക്ക​റി സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി വ​ലി​യ അ​ള​വി​ൽ വി​ൽ​പ്പ​ന​യ്ക്ക് വ​ച്ചി​രു​ന്ന ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളാണ് പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ച​ത്.

ജ​ല​ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റും ബേ​ക്ക​റി ജീ​വ​ന​ക്കാ​ർ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡു​മി​ല്ലാ​യി​രു​ന്നു. അ​ടു​ക്ക​ള വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു. ഇ​തേത്തുട​ർ​ന്ന് ബേ​ക്ക​റി അ​ട​ച്ചു​പൂ​ട്ടാ​ൻ നോ​ട്ടീ​സ് ന​ൽ​കു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് ലോ​ക്ക​ൽ പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ​ക്ക് ല​ഭി​ച്ച ഭ​ക്ഷ്യ​വി​ഷ​ബാ​ധ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ബേ​ക്ക​റി​യി​ൽ ആ​രോ​ഗ്യ വ​കു​പ്പും ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ലോ​ക്ക​ൽ പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഡോ. ​ഐ.​കെ. സാ​വി​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ർ ആ​തി​രാ ദേ​വി, എ​ച്ച്ഐ റാ​ഫി ജോ​സ​ഫ്, ജെ​എ​ച്ച്ഐ​മാ​രാ​യ സി.​ടി. അ​നൂ​ജ , വൈ​ഷ്ണ​വി എ​സ്. വി​ജ​യ​ൻ, എ.​എ​സ്. ജാ​സ്മി​ൻ , ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ് അ​സി. വി.​ജി. ധ​ന്യ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത്.