കൊ​ച്ചി: പോ​ലീ​സി​നെ ക​ണ്ട് ക​ഞ്ചാ​വ് ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ട്ട് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ലായി‍. മു​ള​വു​കാ​ട് സ്വ​ദേ​ശി യ​ദു​ കൃ​ഷ്ണ​(21)​നെ മു​ള​വു​കാ​ട് പോ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്. മു​ള​വു​കാ​ട് പ്ര​ദേ​ശ​ത്ത് യു​വാ​ക്ക​ള്‍​ക്ക് ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തു​ന്നെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പ്രതി പോ​ലീ​സിന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 20ന് ​മു​ള​വു​കാ​ട് നോ​ര്‍​ത്തി​ലെ ക​ണ്ട​ല്‍​ക്കാ​ട്ടി​ല്‍ ഇ​യാ​ളു​ണ്ടെ​ന്ന​റി​ഞ്ഞ് ഇ​വി​ടെ എ​ത്തി​യ പോ​ലീ​സി​നെ ക​ണ്ട് പ്ര​തി കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന 1.074 കി​ലോ ഗ്രാം ​ക​ഞ്ചാ​വ് അ​ട​ങ്ങി​യ ബാ​ഗ് ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഇ​ടു​ക്കി, കോ​യ​മ്പ​ത്തൂ​ര്‍, ഡ​ല്‍​ഹി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ളി​വി​ല്‍ താ​മ​സി​ച്ച ശേ​ഷം മു​ള​വു​കാ​ട് എ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മു​മ്പും ക​ഞ്ചാ​വ് കേ​സി​ല്‍ ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.