ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസ്: മുഖ്യപ്രതി അറസ്റ്റില്‍
1570185
Wednesday, June 25, 2025 4:51 AM IST
കൊച്ചി: നടുറോഡില്‍ വച്ച് ഭീഷണിപ്പെടുത്തി പണം കൊള്ളയടിച്ച കേസിലെ പ്രധാന പ്രതി കൊല്ലം കരുനാഗപ്പള്ളി സ്വദേശി നൗഫലി(22)നെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെ യ്തു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് എറണാകുളം പെന്റാ മേനകയിലായിരുന്നു സംഭവം. സീ ഷെല്‍ ബാറിന് മുന്‍വശത്ത് നിന്നിരുന്നയാളെ മൂന്നുപേര്‍ ചേര്‍ന്ന് സമീപത്തെ എസ്ബിഐ ബാങ്കിനു മുന്‍വശത്തേക്ക് കൂട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പോക്കറ്റില്‍ നിന്നു 3,500 രൂപയും എടിഎം കാർഡുപയോഗിച്ച് 7,300 രൂപ പിന്വലിച്ചെടുപ്പിക്കുകയുമായിരുന്നു.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ എംജി റോഡിലെ ഡോർമട്രിയില്നിന്നാണ് പ്രതിയെ പിടികൂടിയത്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലും ഇയാൾ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.