ആ​ലു​വ: ആവശ്യത്തിനു വാ​ഹ​ന​ങ്ങ​ളി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​യി​രു​ന്ന റൂ​റ​ൽ ജി​ല്ല​യി​ലെ സ​ബ് ഡി​വി​ഷ​നു​ക​ൾ​ക്കും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കു​മാ​യി ഏ​ഴ് പോ​ലീ​സ് ജീ​പ്പു​ക​ൾ നി​ര​ത്തി​ലി​റ​ക്കി. ഇ​ന്ന​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​തയാണ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തത്. അ​ഞ്ച് ജീ​പ്പു​ക​ൾ ആ​ലു​വ, പെ​രു​മ്പാ​വൂ​ർ, മൂ​വാ​റ്റു​പു​ഴ, പു​ത്ത​ൻ​കു​രി​ശ്, മു​ന​മ്പം സ​ബ് ഡി​വി​ഷ​നു​ക​ൾക്കും രണ്ടെണ്ണം ചെ​ങ്ങ​മ​നാ​ട്, രാ​മ​മം​ഗ​ലം എന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾക്കുമാണ് ലഭിക്കുക.