കോ​ത​മം​ഗ​ലം: ഊ​ന്നു​ക​ൽ ന​മ്പൂ​രി​ക്കൂ​പ്പി​ൽ ക​ൽ​ക്കു​രി​ശി​ന് സ​മീ​പം ക​ണ്ടെ​ത്തി​യ കൂ​റ്റ​ൻ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. ഊ​ന്നു​ക​ല്ല​ൽ ന​മ്പൂ​രി​ക്കു​പ്പ് പ​ള്ളി​യു​ടെ ക​ൽ​ക്കു​രി​ശി​നോ​ട് ചേ​ർ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​ണ് ആ​ദ്യം രാ​ജ​വെ​മ്പാ​ല​യെ ക​ണ്ട​ത്.

പ​ള്ളി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ആ​ദ്യം പാ​മ്പി​നെ ക​ണ്ട​ത്. ആ​ള​ന​ക്കം കേ​ട്ട​തോ​ടെ പാ​മ്പ് തൊ​ട്ട​ടു​ത്തു​ള്ള കൃ​ഷി​യി​ട​ത്തി​ലൊ​ളി​ച്ചു. തു​ട​ർ​ന്ന് വ​ന​പാ​ല​ക​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് പാ​മ്പു​പി​ടു​ത്ത വി​ദ​ഗ്‌​ധ​ൻ ജു​വ​ൽ ജൂ​ഡി സ്ഥ​ല​ത്തെ​ത്തി അ​തി​സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. 13 അ​ടി​യോ​ളം നീ​ള​മു​ണ്ടാ​യി​രു​ന്നു. പാ​മ്പി​നെ വ​നം വ​കു​പ്പി​ന് കൈ​മാ​റി.