വിലക്കയറ്റം; കാറ്ററിംഗ് ഉടമകള്‍ സമരത്തിലേക്ക്
1570187
Wednesday, June 25, 2025 4:51 AM IST
കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റം തടയണം, അനധികൃത കാറ്ററിംഗ് സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് കേരള കാറ്ററേഴ്സ് അസോസിയേഷന് (എകെസിഎ) സമരത്തിലേക്ക്.
ജൂലൈ എട്ടിന് നടത്തുന്ന സെക്രട്ടേറിയറ്റ് ധര്‍ണയ്ക്കു മുന്നോടിയായി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്നും നാളെയും എറണാകുളം ജില്ലയില്‍ വാഹന പ്രചാരണ ജാഥ നടത്തും.