റെയിൽവേ ട്രാക്കിലെ മാലിന്യം: നിവേദനം നൽകി
1569982
Tuesday, June 24, 2025 6:34 AM IST
അങ്കമാലി: അങ്കമാലി - റെയിൽവേ ട്രാക്കിലെ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് നിവേദനം നൽകി.
പകർച്ചാവ്യാധികൾ പടരുന്ന ഈ സമയത്തും അങ്കമാലി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചെന്നാൽ എങ്ങും മാലിന്യങ്ങൾ നിറഞ്ഞ് കിടക്കുകയാണ്. പ്ലാസ്റ്റിക് കവറുകളും, ചായ ഗ്ലാസുകൾ കൊണ്ടും റെയിൽവേട്രാക്കും പരിസരങ്ങളും നിറഞ്ഞു കിടക്കുകയും വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകയും ചെയ്യുന്ന സാഹചര്യം ഉള്ളതിനാൽ ഈ പ്രദേശത്ത് മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് യൂത്ത് കോൺഗ്രസ് പ്രിസിഡന്റ് റിൻസ് ജോസ് ആവശ്യപ്പെട്ടു.