ലഹരിക്കെതിരെ ജനകീയ അനുഭവ സദസ്
1569983
Tuesday, June 24, 2025 6:34 AM IST
ആലുവ: ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആലുവ ചൂണ്ടി ഭാരത്മാതാ ആർട്സ് ആൻഡ് കൊമേഴ്സ് കോളജിൽ ലഹരിവിരുദ്ധ ജനകീയ അനുഭവ സദസ് സംഘടിപ്പിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.
ലഹരിവിരുദ്ധ പ്രവർത്തനത്തിന്റെ മുൻനിര പ്രവർത്തകർ, ലഹരിയെ അതിജീവിച്ചവർ, വിദ്യാർഥികൾ,അധ്യാപകർ എന്നിവർ പങ്കെടുത്തു. തദ്ദേശ വകുപ്പ് അസി. ഡയറക്ടർ ബി. സുധീർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡോ. അജീഷ് രാമചന്ദ്രൻ, ഡോ. ആരതി കൃഷ്ണൻ, ഡയറക്ടർ ഫാ.ജേക്കബ് പുതുശേരി, പ്രിൻസിപ്പൽ ഡോ. സിബി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ തദ്ദേശ വകുപ്പ്, ജില്ലാ പഞ്ചായത്ത്, ആരോഗ്യവകുപ്പ്, രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സദസ് സംഘടിപ്പിച്ചത്.