സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റ സംഭവം: പ്രതിയെ പിടികൂടി
1569989
Tuesday, June 24, 2025 6:34 AM IST
മട്ടാഞ്ചേരി: സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റ സംഭവത്തിൽ പ്രതി ഫോർട്ട്കൊച്ചി വെളി സ്വദേശി മുരളി(57)നെ ഫോർട്ട്കൊച്ചി പൊലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ മുരളി സിപിഎം ഫോർട്ട്കൊച്ചി വെളി ബ്രാഞ്ച് സെക്രട്ടറി ബിന്ദുവിന്റെ ഭർത്താവാണ്.
ഫോർട്ട്കൊച്ചി സൗത്ത് ലോക്കൽ കമ്മിറ്റിയിലെ വെളി ബ്രാഞ്ചിന്റെ മുൻ സെക്രട്ടറിയായ ഈസ്റ്റ് ഓടത്തനെല്ല് വീട്ടിൽ റൂഫസ് ഫർണാണ്ടസി(53) നെയാണ് മുരളി കുത്തിപ്പരിക്കേൽപ്പിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോട ഫോർട്ട്കൊച്ചി വെളി ജംഗ്ഷനിലായിരുന്നു സംഭവം. മുരളിയുടെ ഭാര്യ ബിന്ദുവുമായി റൂഫസിനുള്ള തർക്കമാണ് കുത്തിൽ കലാശിച്ചത്. ഇത് സംബന്ധിച്ച് നേരത്തേ പാർട്ടിക്ക് പരാതി നൽകിയിരുന്നു.
മദ്യപിച്ചെത്തിയ മുരളി റൂഫസിന്റെ ഇടത് നെഞ്ചിന്റെ താഴെയും വയറിനും കുത്തുകയായിരുന്നു. റൂഫസ് ശസ്ത്രക്രിയയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. അതേ സമയം സംഭവത്തിന് പിന്നിൽ പാർട്ടിയിലെ വിഭാഗീയതയാണെന്നും വിവരമുണ്ട്.