സൗജന്യ വൈദ്യ പരിശോധന
1274102
Saturday, March 4, 2023 12:57 AM IST
പാവറട്ടി: പുണ്യാളൻ ബ്രദേഴ്സിന്റെ നേതൃത്വത്തിൽ ഡയാലസിസ് ചെയ്യുന്നവർക്ക് സൗജന്യ വൈദ്യ പരിശോധനയും മരുന്ന് വിതരണവും മികച്ച അധ്യാപകനുള്ള പുരസ്കാര വിതരണവും അഞ്ചിന് നടക്കുമെന്ന് ഭാരവാഹികൾ പാവറട്ടിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഞായറാഴ്ച കാലത്ത് ഒന്‍പതിന് പാവറട്ടി ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റ് ഓഡിറ്റോറിയത്തിൽവച്ച് പാവറട്ടി തീർഥകേന്ദ്രം വികാരി ഫാ. ജോണ്സണ് അയിനിക്കൽ മെഡിക്കൽ ക്യാന്പ് ഉദ്ഘാടനം ചെയ്യും.
പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ മികച്ച അധ്യാപകനുള്ള അവാർഡ് നേടിയേ ജോഷി കൊള്ളന്നൂരിനെ ആദരിക്കും. സംഘാടക സമിതി ഭാരവാഹികളായ തോമസ് പള്ളത്ത്, കെ.ഡി. ജോസ്, കെ.ജെ. തോബിയാസ്, എ.ജെ. ജേക്കബ്, ജോർജ് വടുക്കൂട്ട്, ജിമ്മി പുലിക്കോട്ടിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.