കർഷകർക്കു നഷ്ടപരിഹാരം ഉടൻ അനുവദിക്കണം: കർഷക കോണ്ഗ്രസ്
1282053
Wednesday, March 29, 2023 12:53 AM IST
വെള്ളിക്കുളങ്ങര: മറ്റത്തൂർ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റിൽ കൃഷി നാശം നേരിട്ട കർഷകർക്ക് എത്രയും വേഗം നഷ്ടപരിഹാരം അനുവദിക്കണമെന്ന് കർഷക കോണ്ഗ്രസ് ജില്ല സെക്രട്ടറി ഗോപാലകൃഷ് ണൻ മാടപ്പാട്ട് ആവശ്യപ്പെട്ടു.
മിന്നൽ ചുഴലിയിൽ നാശനഷ്ടം സംഭവിച്ച വെള്ളിക്കുളങ്ങര, കുറിഞ്ഞിപ്പാടം, കൊടുങ്ങ, അന്പ നോളി, കോപ്ലിപ്പാടം, കടന്പോട്, മോനൊടി, കിഴക്കേ കോടാലി തുടങ്ങിയ സ്ഥലങ്ങളിൽ കുല വന്നതും വരാറായതുമായ ആയിരക്കണക്കിന് നേന്ത്ര വാഴകളും 10 മുതൽ 35 വരെ വർഷം പ്രായമുള്ള ജാതിമരങ്ങളും നശിച്ചതുമൂലം വൻ നഷ്ടമാണു കർഷകർക്കുണ്ടായതെന്ന് ഗോപാലകൃഷ്ണൻ മാടപ്പാട്ട് ചൂണ്ടിക്കാട്ടി.
ഈ ആവശ്യം ഉന്നയിച്ച് കൃഷി മന്ത്രിക്കു നിവേദനം നൽകി.