ക്ഷീര കർഷകയ്ക്ക് ധനസഹായം നൽകി
1338155
Monday, September 25, 2023 1:38 AM IST
മോതിരക്കണ്ണി: ക്ഷീരസംഘത്തിലെ കകർഷകയായ റോസി ലോനപ്പൻ കരിപ്പായിയുടെ കറവപ്പശു ചത്തതിനാൽ എറണാകുളം മേഖല യൂണിയൻ 15,000 രൂപയുടെ ധനസഹായം അനുവദിച്ചു.
സംഘം പ്രസിഡന്റ് കെ.ഡി.ജോസ് കോട്ടയ്ക്ക സഘം ഓഫീസിൽവച്ച് ചെക്ക് കൈമാറി. ഭരണസമതി അംഗങ്ങളായ പോൾ വർക്കി ചക്കാലമറ്റത്ത്, ജിൻസൺ തൊമ്മാന, വി.സി. വേലയുധൻ എന്നിവർ പ്രസംഗിച്ചു.
ഇൻഷ്വറൻസ് പരിരക്ഷയില്ലാത്ത കറവപ്പശു ചത്താൽ എറണാകളം മേഖല യൂണിയൻ മിൽമ ഏർപ്പെടുത്തിയ ഈ ധനസഹായം ക്ഷീര കർഷകർക്ക് വലിയൊരു ആശ്വാസമായി.
കഴിഞ്ഞ വർഷങ്ങളിൽ ക്ഷീര സാന്ത്വനം പദ്ധതിയിൽ വളരെ കുറഞ്ഞ നിരക്കിൽ പ്രീമിയം അടച്ച് കറവമാടുകളെ ഇൻഷ്വറൻസ് ചെയ്യാമായിരുന്നു.