തിലകന് അനുസ്മരണവും ആദരവും
1338156
Monday, September 25, 2023 1:38 AM IST
തൃശൂര്‍: തിലകന് അനുസ്മരണ ദിനവും സൗഹൃദ സമിതി വാര്‍ഷികവും നടന് സുനില്‍ സുഖദ ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരന് അബ്ദുള്‍ റസാഖ് അനുസ്മരണ പ്രഭാഷണം നടത്തി. നടന് ശിവജി ഗുരുവായൂര്‍, നെല്സന് ഐപ്പ്, മഞ്ജു സുഭാഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. നടി കുളപ്പുള്ളി ലീല, സംഗീത സംവിധായകന് മോഹന്‍ സിതാര എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
തിലകന് സമിതി വൈസ് ചെയര്മാന് നൗഷാദ് ആലത്തൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്. സുഭാഷ് നേതൃത്വം നല്കി.