കെ​സി​വൈ​എം പേ​രാ​മം​ഗ​ലം ജേ​താ​ക്ക​ള്‍
Tuesday, September 26, 2023 1:11 AM IST
തൃ​ശൂ​ർ: കെ​സി​വൈ​എം തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടേ​യും കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ദ ​സി​സ്റ്റേ​ഴ്സ് ഓ​ഫ് ചാ​രി​റ്റി​യു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ധ​ന്യ​ൻ അ​ഗ​സ്റ്റി​ൻ ജോ​ൺ ഊ​ക്ക​ൻ മെ​മ്മോ​റി​യ​ൽ അ​തി​രൂ​പ​താ​ത​ല ഫൈ​വ്‌​സ്‌ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സി​സ്റ്റ​ർ റി​ൻ​സി ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ഷാ​ദ് ജോ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​യോ ചെ​ര​ടാ​യി ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി.

ജ​ന.​സെ​ക്ര​ട്ട​റി മെ​ജോ മോ​സ​സ് സ്വാ​ഗ​തം​പ​റ​ഞ്ഞു. മു​ൻ സം​സ്ഥാ​ന സെ​ന​റ്റ് അം​ഗം എം.​പി. സി​ജോ ആ​ശം​സ നേ​ർ​ന്നു. ടൂ​ർ​ണ​മെ​ന്‍റ് ക​ൺ​വീ​ന​ർ ഡാ​നി​യേ​ൽ ജോ​സ​ഫ് ന​ന്ദി പ​റ​ഞ്ഞു. അ​തി​രൂ​പ​ത​യി​ലെ 32 ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മെ​ന്‍റി​ൽ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ കെ​സി​വൈ​എം പേ​രാ​മം​ഗ​ലം ടീം ​ധ​ന്യ​ൻ അ​ഗ​സ്റ്റി​ൻ ജോ​ൺ ഊ​ക്ക​ൻ മെ​മ്മോ​റി​യ​ൽ വി​ന്നേ​ഴ്‌​സ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും ക​ര​സ്ഥ​മാ​ക്കി. കെ​സി​വൈ​എം കൊ​ട്ടേ​ക്കാ​ട് റ​ണ്ണേ​ഴ്സ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും നേ​ടി. ലൂ​സേ​ഴ്സ് ഫൈ​ന​ലി​ല്‌ യു​ണൈ​റ്റ​ഡ് എ​ഫ്സി കെ​സി​വൈ​എം മ​ണ്ണം​പേ​ട്ട പൊ​ട്ട​ക്ക​ൽ വി​ൻ​സെ​ന്‍റ് ആ​ന്‌​ഡ് ത​ങ്കം വി​ൻ​സെ​ന്‍റ് മെ​മ്മോ​റി​യ​ൽ സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും തേ​ർ​ഡ് റ​ണ്ണ​റ​പ്പ് ട്രോ​ഫി കെ​സി​വൈ​എം പു​റ​നാ​ട്ടു​ക​ര​യും ക​ര​സ്ഥ​മാ​ക്കി.

ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​മാ​യി കെ​സി​വൈ​എം പേ​രാ​മം​ഗ​ലം ടീ​മി​ലെ ആ​ൽ​ഗ്രി​ൻ, ടോ​പ് സ്കോ​റ​ർ ആ​യി യു​ണൈ​റ്റ​ഡ് എ​ഫ്സി​കെ​സി​വൈ​എം മ​ണ്ണം​പ്പേ​ട്ട ടീ​മി​ന്‍റെ അ​ല​ൻ, മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ ആ​യി കെ​സി​വൈ​എം പു​റ​നാ​ട്ടു​ക​ര ടീ​മി​ന്‍റെ അ​ൽ​ജി​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​രു​ടെ ടീ​മും കെ​സി​വൈ​എം അ​തി​രൂ​പ​ത സ​മി​തി​യും ത​മ്മി​ൽ സൗ​ഹാ​ർ​ദ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

ട്ര​ഷ​റ​ർ വി​ബി​ൻ ലൂ​യി​സ്, ടൂ​ർ​ണ​മെ​ന്‍റ് ക​ൺ​വീ​ന​ർ ഡാ​നി​യേ​ൽ ജോ​സ​ഫ്, സാ​ജ​ൻ ജോ​സ്, പി​ൻ​സി പ്രി​ൻ​സ്, സി​സ്റ്റ​ർ ഫ്രാ​ൻ​സി മ​രി​യ, മി​ഥു​ൻ ബാ​ബു, സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ ജി​യോ മാ​ഞ്ഞൂ​രാ​ൻ, ആ​ഷ്‌​ലി​ൻ ജെ​യിം​സ്, സെ​ന​റ്റ് അം​ഗ​ങ്ങ​ളാ​യ ഷാ​രോ​ൺ സൈ​മ​ൺ, ജു​വി​ൻ ജോ​സ്, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷെ​ർ​ലി​ൻ പോ​ൾ, ഡെ​ലി​ൻ ഡേ​വി​ഡ്, റോ​ഷ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ന് നേ​തൃ​ത്വം​ന​ൽ​കി.