മാള: സബ് രജിസ്ട്രാർ ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായായിരുന്നു പരിപാടി. പ്രവർത്തനോദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. വി.ആർ. സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. രജിസ്ട്രേഷൻ വകുപ്പിന്റെ വികസനഫണ്ടിൽനിന്ന് 110.80 ലക്ഷം രൂപ ഉപയോഗിച്ചാണു കെട്ടിടം നിർമിച്ചത്. 3641 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ടുനില കെട്ടിടമാണിത്.
ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയായിരുന്നു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാന്റി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ബാബു, റോമി ബോബി, ഡെയ്സി തോമസ്, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.കെ. ഡേവിസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭന ഗോകുൽനാഥ്, സംഘാടകസമിതി ചെയർമാനും മാള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ടി.പി. രവീന്ദ്രൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയ ബിജു, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഗീതചന്ദ്രൻ, വാർഡ് മെമ്പർ ഉഷ ബാലൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.