ഫെ​യ്സി​ന്‍റെ സം​രം​ഭ​ക കൂ​ട്ടാ​യ്മ​യും ക​രു​ത​ലും മാ​തൃ​ക​യാ​ക്കേ​ണ്ട​ത്: മ​ന്ത്രി
Sunday, September 15, 2024 5:34 AM IST
തൃ​ശൂ​ർ: ഫോ​റം ഓ​ഫ് അ​ക്ഷ​യ സെ​ന്‍റ​ർ എ​ന്‍റ​ർ​പ്ര​ണേ​ഴ്സി​ന്‍റെ (ഫെ​യ്സ് ) സം​രം​ഭ​ക​കൂ​ട്ടാ​യ്മ​യും സ​ഹ​ജീ​വി​ക​ളോ​ടു​ള്ള ക​രു​ത​ലും മാ​തൃ​ക​യാ​ക്കേ​ണ്ട​താ​ണെ​ന്നു റ​വ​ന്യൂമ​ന്ത്രി അ​ഡ്വ. കെ. ​രാ​ജ​ൻ. തൃ​ശൂ​ർ ജി​ല്ല​യി​ൽ അ​തി​തീ​വ്ര​മ​ഴ​യെ​തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച നാ​ല് അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് അ​ക്ഷ​യ സം​രം​ഭ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫെ​യ്സ് സം​സ്ഥാ​ന​ത​ല​ത്തി​ൽ സ്വ​രൂ​പി​ച്ച ദു​രി​താ​ശ്വാ​സ​ഫ​ണ്ടി​ൽ​നി​ന്ന് സ​ഹാ​യ​ധ​നം കൈ​മാ​റി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.


ജി​ല്ല​യി​ലെ നാ​ല് അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യു​ണ്ടാ​യ ന​ഷ്ട​ത്തി​ന്‍റെ 80 ശ​ത​മാ​നം തു​ക​യാ​യ 1,22,280 രൂ​പ കൈ​മാ​റി​യ​ത്. ഫെ​യ്സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​ഫേ​ഴ്സ​ൺ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ബി​ൻ പാ​ലാ​ട്ടി, ട്ര​ഷ​റ​ർ സ​തി​ദേ​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു.