ആശുപത്രിക്കെതിരായ കേസ്: തുടര്‍ നടപടികള്‍ക്കു സ്റ്റേ
Wednesday, October 4, 2023 12:56 AM IST
കൊച്ചി: നിയമപരമായ നടപടികള്‍ പാലിക്കാതെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു റിപ്പോര്‍ട്ടു നല്കി അവയവങ്ങള്‍ ഏറ്റെടുക്കാന്‍ നടപടിയെടുത്തെന്ന, എറണാകുളം ലേക്ഷോർ ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി ആറു മാസത്തേക്ക് സ്റ്റേ ചെയ്തു.
കേസ് റദ്ദാക്കാന്‍ ലേക്ഷോര് ആശുപത്രി അധികൃതരും ഏഴു ഡോക്ടര്‍മാരും നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഉത്തരവു നല്‍കിയത്.