ല​​ണ്ട​​ന്‍: ഇ​​തി​​ഹാ​​സ ഇം​​ഗ്ലീ​​ഷ് അ​​മ്പ​​യ​​ര്‍ ഹാ​​രോ​​ള്‍​ഡ് ഡി​​ക്കി ബേ​​ഡ് (92) അ​​ന്ത​​രി​​ച്ചു. ബാ​​റ്റ​​റി​​ന് അ​​നു​​കൂ​​ല തീ​​രു​​മാ​​നം എ​​ടു​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി എ​​ല്‍​ബി​​ഡ​​ബ്ല്യു വി​​ളി​​ക്കാ​​ന്‍ താ​​ത്പ​​ര്യ​​മി​​ല്ലാ​​ത്ത ആ​​ളാ​​യി​​രു​​ന്നു ബേ​​ഡ്.

കൃ​​ത്യ​​ത​​യു​​ടെ പ​​ര്യാ​​യ​​മാ​​യ ബേ​​ഡി​​നെ, രാ​​വി​​ലെ ആ​​റു മ​​ണി​​ക്ക് മ​​തി​​ല്‍ ചാ​​ടി​​ക്ക​​ട​​ന്ന് സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ എ​​ത്തി​​യ​​തി​​ന് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത ച​​രി​​ത്ര​​വു​​മു​​ണ്ട്. സ​​ച്ചി​​ന്‍ തെ​​ണ്ടു​​ല്‍​ക്ക​​റി​​നൊ​​പ്പം ഒ​​രു പ​​ര​​സ്യ ചി​​ത്ര​​ത്തി​​ലും അ​​ഭി​​ന​​യി​​ച്ചി​​ട്ടു​​ണ്ട്.

1983 ലോ​​ക​​ക​​പ്പ് ക​​പി​​ല്‍ ദേ​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഇ​​ന്ത്യ സ്വ​​ന്ത​​മാ​​ക്കി​​യ​​പ്പോ​​ള്‍ മ​​ത്സ​​രം നി​​യ​​ന്ത്രി​​ച്ച​​ത് ഡി​​ക്കി ബേ​​ഡ് ആ​​യി​​രു​​ന്നു. 1956ല്‍ ​​യോ​​ര്‍​ക്ക്‌​​ഷെ​​യ​​റി​​നാ​​യി ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റ് അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ ഡി​​ക്കി ബേ​​ഡ്, 93 ഫ​​സ്റ്റ് ക്ലാ​​സ് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് ര​​ണ്ട് സെ​​ഞ്ചു​​റി​​യും 14 അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യും അ​​ട​​ക്കം 3314 റ​​ണ്‍​സ് സ്വ​​ന്ത​​മാ​​ക്കി.


1973 മു​​ത​​ല്‍ രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ അ​​മ്പ​​യ​​റാ​​യി. 66 ടെ​​സ്റ്റും മൂ​​ന്ന് ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ല്‍ അ​​ട​​ക്കം 69 ഏ​​ക​​ദി​​ന​​വും നി​​യ​​ന്ത്രി​​ച്ചു. ലോ​​ഡ്‌​​സി​​ല്‍ മാ​​ത്രം 15 ടെ​​സ്റ്റ് നി​​യ​​ന്ത്രി​​ച്ചു. ഒ​​രു രാ​​ജ്യ​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ടെ​​സ്റ്റ് നി​​യ​​ന്ത്രി​​ച്ച റി​​ക്കാ​​ര്‍​ഡും ബേ​​ഡി​​നു സ്വ​​ന്തം, ഇം​​ഗ്ല​​ണ്ടി​​ല്‍ 54 ടെ​​സ്റ്റ്.