സലിം വധക്കേസ് സിബിഐക്കു വിടണമെന്ന ഹർജി തള്ളി
Friday, October 18, 2019 12:38 AM IST
കൊച്ചി: തലശേരിയിൽ സിപിഎം പ്രവർത്തകനായിരുന്ന യു.കെ. സലിമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ടു പിതാവ് ന്യൂമാഹി കുറിച്ചിയിൽ സാബിറ മൻസിലിൽ കെ.പി. യൂസഫ് നൽകിയ ഹർജി ഹൈക്കോടതി തള്ളി.
കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി അഡ്വ. കെ. വിശ്വനെ നിയമിച്ചതിനെതിരേ യൂസഫ് നൽകിയ മറ്റൊരു ഹർജിയും ഇരു ഹർജികളും തീർപ്പാകുംവരെ വിചാരണ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു പ്രതികൾ നൽകിയ ഹർജിയും ഹൈക്കോടതി തള്ളിയിട്ടുണ്ട്.
2008 ജൂലൈ 23 നാണു സലിം കൊല്ലപ്പെട്ടത്. 2013 ലാണ് അന്വേഷണം സിബിഐയ്ക്കു വിടണമെന്നാവശ്യപ്പെട്ടു യൂസഫ് ഹൈക്കോടതിയെ സമീപി
ച്ചത്.