14 ബൂത്തുകളിൽ റീപോളിംഗ് ആവശ്യപ്പെട്ടു യുഡിഎഫ്
Monday, October 21, 2019 11:19 PM IST
കൊച്ചി: കനത്ത മഴയും വെള്ളക്കെട്ടും വേട്ടെടുപ്പിനെ ബാധിച്ച സാഹചര്യത്തിൽ മണ്ഡലത്തിലെ 14 ബൂത്തുകളിൽ റീ പോളിംഗ് ആവശ്യപ്പെട്ട് യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു കത്ത് നൽകി.
അയ്യപ്പൻകാവ് ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിലെ 64, 65, 66, 67, 68 ബൂത്തുകൾ, കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ 73 ാം നന്പർ ബൂത്ത്,എറണാകുളം ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 93 ാം നന്പർ ബൂത്ത്, കലൂർ സെന്റ് സേവ്യേഴ്സ് എൽപി സ്കൂളിലെ 11 ാം നന്പർ ബൂത്ത്, സെന്റ് ജോവാക്കിംഗ്സ് ഗേൾസ് യുപി സ്കൂളിലെ 115 ാം നന്പർ ബൂത്ത്, എറണാകുളം എസ്ആർവി എൽപി സ്കൂളിലെ 88 ാം നന്പർ ബൂത്ത്,കലൂർ സെന്റ് അഗസ്റ്റിൻസ് എൽപി സ്കൂളിലെ 81 ാം നന്പർ ബൂത്ത്, പെരുമാനൂർ സെന്റ് തോമസ് ഗേൾസ് ഹൈസ്കൂളിലെ 94 ാം നന്പർ ബൂത്ത്, കടവന്ത്ര ഗാന്ധിനഗർ സെൻട്രൽ സ്കൂളിലെ 121 ാം നന്പർ ബൂത്ത്, മാതാനഗർ പബ്ലിക് നഴ്സറി സ്കൂളിലെ 117 ാം നന്പർ ബൂത്ത് എന്നിവിടങ്ങളിലാണ് യുഡിഎഫിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ടോണി ചമ്മണി റീപോളിംഗ് ആവശ്യപ്പെട്ടത്.
വൈദുതി വിച്ഛേദിക്കപ്പെട്ടതും സംസ്ഥാന സർക്കാർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ വോട്ടർമാർ ആശങ്കയിലായതും പോളിംഗിനെ ബാധിച്ചെന്നു കത്തിൽ പറയുന്നു.