ഇളവു നിർദേശം കേരളം അതേപടി നടപ്പാക്കില്ല
Monday, June 1, 2020 1:58 AM IST
തിരുവനന്തപുരം: അഞ്ചാംഘട്ട ലോക്ക് ഡൗണുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നിർദേശങ്ങൾ കേരളം അതേപടി നടപ്പാക്കില്ല. അന്തർസംസ്ഥാന യാത്രയിലടക്കം കടുത്ത നിയന്ത്രണം വേണമെന്ന നിലപാടാണ് കേരളം സ്വീകരിക്കുക.
ഇ-പാസില്ലാതെ അന്യസംസ്ഥാനങ്ങളിൽനിന്നു ജനങ്ങളെത്തുന്നതു രോഗവ്യാപനത്തിന് ഇടയാക്കുമെന്ന അഭിപ്രായമാണ് സർക്കാരിനുള്ളത്. അന്തർസംസ്ഥാന യാത്രകൾക്കും നിയന്ത്രണം കൊണ്ടുവരും.
ആരാധനാലയങ്ങൾ വിശ്വാസികൾക്കു തുറന്നുനൽകുമെങ്കിലും ഒരേസമയം എത്താവുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവരുന്നത് ആലോചനയിലുണ്ട്. കേരളത്തിലെ ഇളവുകൾ സംബന്ധിച്ച് ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന യോഗത്തിൽ തീരുമാനമാകും.