സ്വര്‍ണക്കടത്ത് കേസ്: നാലു പേര്‍കൂടി അറസ്റ്റില്‍
Saturday, August 15, 2020 12:35 AM IST
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ നാലു പേരെക്കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ ടി.എം. മുഹമ്മദ് അന്‍വര്‍, കുഞ്ഞുമോന് എന്നു വിളിക്കുന്ന ഹംസാദ് അബ്ദു സലാം, ഹംജാദ് അലി, കോഴിക്കോട് സ്വദേശി ടി.എം. സംജു എന്നിവരാണ് അറസ്റ്റിലായത്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തുന്നതിനു ഗൂഢാലോചന നടത്തിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഇതുവരെ 20 പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു.