യൂണിറ്റിന് ആറു പൈസ സർചാർജിന് അംഗീകാരം തേടി വൈദ്യുതി ബോർഡ്
യൂണിറ്റിന് ആറു പൈസ സർചാർജിന് അംഗീകാരം തേടി വൈദ്യുതി ബോർഡ്
Friday, October 2, 2020 1:00 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഏ​​പ്രി​​ൽ മു​​ത​​ൽ ജൂ​​ണ്‍ വ​​രെ എ​​ല്ലാ ഉ​​പ​​യോ​​ക്താ​​ക്ക​​ളി​​ൽനി​​ന്നും യൂ​​ണി​​റ്റൊ​​ന്നി​​ന് ആ​​റു പൈ​​സ​​വീ​​തം സ​​ർ ചാ​​ർ​​ജ് ചു​​മ​​ത്താ​​ൻ അം​​ഗീ​​കാ​​രം തേ​​ടി വൈ​​ദ്യു​​തി ബോ​​ർ​​ഡ് വൈ​​ദ്യു​​തി റെഗു​​ലേ​​റ്റ​​റി ക​​മ്മീ​​ഷ​​നെ സ​​മീ​​പി​​ച്ചു. മൂ​​ന്നു മാ​​സ​​ത്തേ​​ക്ക് 38.94 കോ​​ടി രൂ​​പ സ​​ർ​​ചാ​​ർ​​ജ് പി​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് വൈ​​ദ്യു​​തി ബോ​​ർ​​ഡി​​ന്‍റെ ആ​​വ​​ശ്യം.

ഈ ​​കാ​​ല​​യ​​ള​​വി​​ൽ വൈ​​ദ്യു​​തി വാ​​ങ്ങാ​​നാ​​യി യൂ​​ണി​​റ്റൊ​​ന്നി​​ന് 4.15 രൂ​​പ​​യാ​​ണ് റെ​​ഗു​​ലേ​​റ്റ​​റി ക​​മ്മീ​​ഷ​​ൻ അം​​ഗീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​ത്. എ​​ന്നാ​​ൽ വൈ​​ദ്യു​​തി ബോ​​ർ​​ഡി​​ന് ഒ​​രു യൂ​​ണി​​റ്റ് വൈ​​ദ്യു​​തി വാ​​ങ്ങാ​​ൻ 4.19 രൂ​​പ ചെ​​ല​​വാ​​യി. 3688 മെ​​ഗാ​​വാ​​ട്ട് തെ​​ർ​​മ​​ൽ വൈ​​ദ്യു​​തി വാ​​ങ്ങി​​യ​​പ്പോ​​ൾ 38.94 കോ​​ടി രൂ​​പ അ​​ധി​​കം ചെ​​ല​​വാ​​യെ​​ന്ന് വൈ​​ദ്യു​​തി ബോ​​ർ​​ഡ് ഫ​​യ​​ൽ ചെ​​യ്ത അ​​പേ​​ക്ഷ​​യി​​ൽ പ​​റ​​യു​​ന്നു. മൂ​​ന്നു​​മാ​​സ​​ത്തേ​​ക്ക് 4720 മെ​​ഗാ​​വാ​​ട്ട് തെ​​ർ​​മ​​ൽ വൈ​​ദ്യു​​തി വാ​​ങ്ങാ​​നാ​​ണ് റെഗു​​ലേ​​റ്റ​​റി ക​​മ്മീഷ​​ൻ അ​​നു​​മ​​തി ന​​ൽ​​കി​​യ​​തെ​​ങ്കി​​ലും ലോ​​ക്ക്ഡൗ​​ണ്‍ മൂ​​ലം വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗം കു​​റ​​വാ​​യി​​രു​​ന്നു.


സ​​ർ​​ചാ​​ർ​​ജ് അ​​ടു​​ത്ത​​വ​​ർ​​ഷം മാ​​ർ​​ച്ച് മു​​ത​​ൽ മൂ​​ന്നു​​മാ​​സം പി​​രി​​ച്ചെ​​ടു​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നാ​​ണ് ബോ​​ർ​​ഡി​​ന്‍റെ ആ​​വ​​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.