മാർ കല്ലറങ്ങാട്ടിന്റെ വാക്കുകൾ വിശ്വാസിസമൂഹം ഏറ്റെടുക്കും: ലെയ്റ്റി കൗൺസിൽ
Saturday, September 11, 2021 12:58 AM IST
കോട്ടയം: ആരുടെയും വിരട്ടലും ഭീഷണിയും ക്രൈസ്തവരോട് വേണ്ടെന്നും സഭയുടെ ആഭ്യന്തര വിഷയങ്ങളിൽ പുറംശക്തികൾ ഇടപെടേണ്ടതില്ലെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ.
ക്രൈസ്തവ സഭയുടെ പിതാക്കന്മാർ സഭാസമൂഹത്തിനായി സഭയുടെ വേദികളിൽ പല നിർദ്ദേശങ്ങളും പങ്കുവയ്ക്കും. അതു പുതുമയുള്ള കാര്യമല്ല. ഇതിനെ പൊതുവേദിയിലേക്കു വലിച്ചിഴയ്ക്കേണ്ടതില്ല. ക്രൈസ്തവരെ മര്യാദ പഠിപ്പിക്കുവാൻ തീവ്രവാദപ്രസ്ഥാനങ്ങൾക്ക് കുടപിടിക്കുന്നവരായി ചില രാഷ്ട്രീയ പാർട്ടികൾ അധഃപതിക്കുന്നത് ദുഃഖകരമാണ്.
വരാൻപോകുന്ന ഭവിഷ്യത്തുകളെക്കുറിച്ചു ക്രൈസ്തവ സമൂഹത്തിനു മുന്നറിയിപ്പു നൽകിയ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകൾ വിശ്വാസിസമൂഹം ഏറ്റെടുക്കുമെന്നും ഭീകരപ്രസ്ഥാനങ്ങൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കുമെതിരേ പൊതുസമൂഹം അണിനിരക്കണമെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.