യുഎൻജിസി പദവികളിൽ മലയാളി
Saturday, December 2, 2023 1:09 AM IST
കൊച്ചി: യുണൈറ്റഡ് നേഷൻസ് ഗ്ലോബൽ കോംപാക്ട് (യുഎൻജിസി) സംരംഭവുമായി ബന്ധപ്പെട്ട മൂന്നു പ്രധാന പദവികളിലേക്കു മലയാളിയെ തെരഞ്ഞെടുത്തു. മനുഷ്യാവകാശ പ്രവർത്തകൻ കമൽ ഹസൻ മുഹമ്മദാണ് യുഎന്നിലെ സുപ്രധാന പദവിയിലെത്തിയത്.
ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ഹ്യൂമൻ റൈറ്റ്സ്, ലിബർട്ടീസ് ആൻഡ് സോഷ്യൽ ജസ്റ്റീസ് (എഐസിഎച്ച്എൽഎസ്) സ്റ്റേറ്റ് കമ്യൂണിക്കേഷൻസ് ചെയർമാൻ, ഓൾ ഇന്ത്യ ആന്റികറപ്ഷൻ കൗൺസിലിന്റെ വാർത്താവിനിമയ സംസ്ഥാന മേധാവി, നാഷണൽ കൗൺസിൽ ഫോർ ന്യൂസ് ബ്രോഡ്കാസ്റ്റിംഗിന്റെ പ്രസ് ഡെപ്യൂട്ടി ഡയറക്ടർ എന്നീ ചുമതലകളിലാണ് ഇദ്ദേഹത്തെ നിയമിച്ചത്.
സാമൂഹിക പ്രവർത്തന, ജീവകാരുണ്യ മേഖലകളിൽ സജീവമായ കമൽ ഹസൻ മുഹമ്മദ് കോതമംഗലത്താണ് താമസം.