31 വിദ്യാർഥികൾക്ക് പഠനവിലക്ക്
Saturday, March 2, 2024 12:54 AM IST
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് രണ്ടാംവർഷ ബിരുദ വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് 31 വിദ്യാർഥികൾക്കു പഠനവിലക്ക്. 19 പേർക്ക് മൂന്നു വർഷവും 12 പേർക്ക് ഒരു വർഷവുമാണ് വിലക്ക്.
ഇന്നലെ യൂണിവേഴ്സിറ്റി സെന്ററിൽ നടന്ന ആന്റി റാഗിംഗ് കമ്മിറ്റി യോഗമാണ് ഇത്രയും പേർക്ക് പഠനവിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്.
സിദ്ധാർഥൻ റാഗിംഗിനും മർദനത്തിനും അധിക്ഷേപത്തിനും ഇരയായതിനെത്തുടർന്നാണു ജീവനൊടുക്കിയതെന്ന ആരോപണം അന്വേഷിച്ച ആന്റിറാഗിംഗ് സ്ക്വാഡ് അധ്യാപകർ, വിദ്യാർഥികൾ എന്നിവരിൽനിന്ന് തെളിവെടുത്തിരുന്നു. വിലക്ക് ബാധകമായവർക്ക് കാലാവധി കഴിയുംവരെ അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കാനാകില്ല.