ഐസൊലേഷനിലുള്ള അഞ്ച് പേര്‍ക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടർ ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അപൂര്‍വമെങ്കിലും അണുബാധ സാധ്യതയുള്ള എല്ലാവരെയും കോണ്‍ടാക്്ട് ട്രേസിംഗ് നടത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.
ആര്‍ക്കെങ്കിലും അണുബാധയുണ്ടായിട്ടുണ്ടെങ്കില്‍ തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ച് ജീവന് രക്ഷിക്കുന്നതിനും പുതുതായി ആര്‍ക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനും വേണ്ടിയുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.
യുവാവ് ഇരുമ്പൻപുളി കഴിച്ചിരുന്നതായി ബന്ധുക്കൾ വണ്ടൂർ: വണ്ടൂർ നടുവത്ത് നിപ ബാധിച്ചു മരിച്ച 24കാരൻ ഇരുമ്പൻപുളി കഴിച്ചിരുന്നതായി ബന്ധുക്കൾ. വീടിനു സമീപത്തെ മരത്തിൽനിന്നാണ് പുളി പറിച്ചത്.
യുവാവിന്റെ സഞ്ചാരപാത പരിശോധിക്കാൻ നാലംഗ സംഘത്തെ ചുമതലപ്പെടുത്തി. കഴിഞ്ഞ 23 ന് പുലർച്ചെ നാട്ടിലെത്തിയ യുവാവിന് ആറാം തീയതിയാണ് പനി ബാധിച്ചത്. ഇതിനിടയിൽപ്പെട്ട 27, 28 29, 30 തീയതികളിൽ യുവാവ് എവിടെയൊക്കെ പോയി എന്ന് കണ്ടെത്തുകയാണ് ആരോഗ്യവകുപ്പ്.