പുതിയ ആദായനികുതി നിയമം 2026 ഏപ്രിൽ ഒന്നുമുതൽ
Wednesday, August 13, 2025 1:51 AM IST
ന്യൂഡൽഹി: രാജ്യത്ത് പുതിയ ആദായനികുതി നിയമം അടുത്ത ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. പുതിയ നിയമത്തിന് ഇന്നലെ പാർലമെന്റിന്റെ അംഗീകാരം ലഭിച്ചു. ഇതോടെ ആറ് ദശകം മുന്പ് 1961ൽ കൊണ്ടുവന്ന ആദായനികുതി നിയമം അപ്രസക്തമാകും.
കൂടുതൽ നികുതി നിർദേശങ്ങളൊന്നുമില്ലെന്നും സങ്കീർണമായ നികുതി നിയമങ്ങൾ ലളിതമാക്കുക മാത്രമാണു ചെയ്തതെന്നു ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു. എല്ലാവർക്കും മനസിലാകുക ലക്ഷ്യമിട്ടാണിത്. പഴയ നിയമത്തിലുണ്ടായിരുന്ന 819 വകുപ്പുകൾ 536 ആക്കി കുറച്ചു.
47 അധ്യായങ്ങളായാണു പഴയ ആദായനികുതി നിയമമെങ്കിൽ പുതിയതിൽ 23 അധ്യായങ്ങൾ മാത്രമാണുള്ളത്. 5.12 ലക്ഷം വാക്കുകൾ ഉണ്ടായിരുന്ന സ്ഥാനത്തു പുതിയ നിയമത്തിൽ 2.6 ലക്ഷം വാക്കുകൾ മാത്രമാണുള്ളത്.