ധരാലിയിൽ റഡാർ പരിശോധന തുടങ്ങി
Wednesday, August 13, 2025 1:51 AM IST
ഉത്തർകാശി: ഉത്തരകാശിയിൽ മിന്നൽപ്രളയത്തിൽ കാണാതായവർക്കായി നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഭൗമാന്തർ റഡാർ പരിശോധന ആരംഭിച്ചു.
റഡാറിൽനിന്നു പുറത്തുവരുന്ന വൈദ്യുതകാന്തികതരംഗങ്ങളിലൂടെ മണ്ണിനടിയിലുള്ള ആളുകളുടെ സാന്നിധ്യം കണ്ടെത്താൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞവർഷം ഫെബ്രുവരിയിൽ തെലുങ്കാനയിൽ ടണൽ അപകടത്തിൽപെട്ടവരെ കണ്ടെത്താൻ എൻജിആർഐ റഡാർ പരിശോധന നടത്തിയിരുന്നു.