മേഘാലയയിലേക്കു നുഴഞ്ഞുകയറിയ ബംഗ്ലാദേശിയെ തല്ലിക്കൊന്നു
Wednesday, August 13, 2025 1:51 AM IST
ഷില്ലോംഗ്: മേഘാലയയിൽ പ്രദേശവാസിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ബംഗ്ലാദേശ് പൗരനെ നാട്ടുകാർ തല്ലിക്കൊന്നു.
ഷേർപുർ ജില്ലക്കാരനായ അക്രം ആണ് തിങ്കളാഴ്ച വൈകുന്നേരം കൊല്ലപ്പെട്ടത്. സൗത്ത് വെസ്റ്റ് ഖാസി ജില്ലയിലെ കൈത കോന ഗ്രാമത്തിലായിരുന്നു സംഭവം. അക്രം ഉൾപ്പെടെ എട്ടു പേരാണ് മേഘാലയയിലേക്കു നുഴഞ്ഞുകയറിയത്. കൈത കോന ഗ്രാമത്തിലെ വസ്തുവകകൾ ബംഗ്ലാദേശികൾ നശിപ്പിച്ചു.
റോംഗ്ദാൻഗായി ഗ്രാമവാസിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച അക്രം ഉൾപ്പെടെ ആറു പേരെയാണു നാട്ടുകാർ പിടികൂടി പോലീസിനു കൈമാറിയത്. അക്രമിനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചു. അറസ്റ്റിലായവരിൽ ഒരാൾ ബംഗ്ലാദേശ് പോലീസുകാരനാണ്.