കു​ന്ന​മം​ഗ​ലം: സ്‌​കൂ​ട്ട​റി​ല്‍ കാ​റി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പ​രി​യ​ങ്ങാ​ട് എ​സ്‌ വ​ള​വ് ആ​റ്റു​പു​റ​ത്ത് രാ​ജ​ന്‍റെ മ​ക​ന്‍ ബി​ജി​ന്‍ രാ​ജ് (41) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ വെ​സ്റ്റ് മ​ണാ​ശേ​രി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​ല​ഹാ​രം വി​ത​ര​ണം ന​ട​ത്തു​ന്ന ജോ​ലി​യാ​യി​രു​ന്നു ബി​ജി​ന്‍​രാ​ജി​ന്. കെ​എം​സി​ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് പ​ല​ഹാ​ര വി​ത​ര​ണ​ത്തി​നാ​യി പോ​കു​മ്പോ​ള്‍ ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ല്‍ കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ കെ​എം​സി​ടി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

മാ​താ​വ്: ബീ​ന. സ​ഹോ​ദ​ര​ങ്ങ​ള്‍: ജി​ജി​ന്‍ രാ​ജ് , ഷി​ജി​ന്‍ രാ​ജ്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.