വിദേശമദ്യവുമായി യുവാവ് പിടിയില്‍
1596483
Friday, October 3, 2025 4:59 AM IST
ബാലുശേരി: വില്പനക്കായി കൊണ്ടുവന്ന 18 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍. ബാലുശേരി നെല്ലിക്കുന്നുമ്മല്‍ എന്‍.കെ ബിജു (38) വിനെയാണ് ബാലുശേരിയില്‍ വച്ച് കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.കെ സബീറലി നല്കിയ വിവരത്തെ തുടര്‍ന്ന് ബാലുശേരി റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. ധ്രുപദും സംഘവും അറസ്റ്റ് ചെയ്തത്.