കണ്ണ് പരിശോധന ക്യാമ്പ് നടത്തി
1596253
Wednesday, October 1, 2025 7:58 AM IST
കൂടരഞ്ഞി: മൗണ്ട് ഹീറോസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കോംട്രസ്റ്റ് കണ്ണാശുപത്രി കൊടിയത്തൂരുമായി സഹകരിച്ചു സൗജന്യ കണ്ണു പരിശോധന ക്യാമ്പ് നടത്തി. കൂടരഞ്ഞി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സഞ്ചരിക്കുന്ന കണ്ണ് പരിശോധന ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.
മൗണ്ട് ഹീറോസ് അഡ്മിൻ അനീഷ് പുത്തൻപുര അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ ജെറീന റോയ്, വി.എസ്. രവീന്ദ്രൻ, റോസിലി ജോസ്, പഞ്ചായത്ത് അംഗങ്ങളായ വി.എ. നസീർ, ജോസ് മോൻ മാവറ, ബിന്ദു ജയൻ, ജോർജുകുട്ടി കക്കാടംപൊയിൽ, ജയേഷ് സ്രാമ്പിക്കൽ, ബിജു കിഴക്കരക്കാട്ട്, അരുൺ കല്ലിടുക്കിൽ, പ്രതീഷ് ഉദയൻ, റോയ് ആക്കേൽ, അഡ്വ. ഷിബു തോട്ടത്തിൽ, ജിബിൻ മാണിക്യൻ, അജേഷ് പെരുമ്പുള തുടങ്ങിയവർ പ്രസംഗിച്ചു.
ഡോ. നസീബ, സിതാര, കെ.പി. പ്രവീൺ കുമാർ, അഫ്ര, ഷാദിയ പർവീൺ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. 112 ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.