കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
1596314
Thursday, October 2, 2025 11:19 PM IST
കോഴിക്കോട്: കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. വെള്ളയില്‍ തോപ്പയില്‍ പറമ്പ് ഫൈജാസിന്റെ മകന് സഹദ് സെയ്ദ് (13)ആണ് മരിച്ചത്. സെന്റ് ജോസഫ് ഹൈസ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കൂട്ടുകാരോടൊപ്പം തോപ്പയില്‍ ഭാഗത്ത് കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാതാവ്: കെ.വി. ജാസിറ. സഹോദരങ്ങള്‍: ഫാത്തിമ്മ ജന്ന, ഇഷാന് അഹമ്മദ്, മുഹമ്മദ് മിയാസ്.