കാമരാജിന്റെ അമ്പതാം ചരമവാര്‍ഷികം ആചരിച്ചു
1596488
Friday, October 3, 2025 5:03 AM IST
കോഴിക്കോട്: കാമരാജിന്റെ അമ്പതാം ചരമവാര്‍ഷികം കാമരാജ് ഫൗണ്ടേഷന് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ഡോ. കെ. മൊയ്തു അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു.
മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ കബീര്‍ സലാല അധ്യക്ഷനായിരുന്നു. പി.ടി.എ റഹിം എംഎല്‍എ, സംസ്ഥാന പ്രസിഡന്റ് കൊച്ചറ മോഹന്‍ നായര്‍, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ.എം സെബാസ്റ്റിയന്, കെ.കെ അബ്ദുള്ള, ജില്ലാ സെക്രട്ടറി അഡ്വ.കെ. നസീമ എന്നിവര്‍ പ്രസംഗിച്ചു.
സാമൂഹ്യ പ്രവര്‍ത്തകരായ കബീര്‍ വെളിമുക്ക്, പി.കെ ഹാരിസ് എന്നിവരെ ആദരിച്ചു. കലാപരിപാടികളും നടന്നു.