രാഹുൽ ഗാന്ധിക്കെതിരേ വധഭീഷണി; കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
1596273
Wednesday, October 1, 2025 7:58 AM IST
തിരുവമ്പാടി: രാഹുൽ ഗാന്ധിക്കെതിരേ വധഭീഷണി മുഴക്കിയ ആർഎസ്എസ് നേതാവിനെതിരേ നടപടി സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരേ തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
ഡിസിസി വൈസ് പ്രസിഡന്റ് അന്നമ്മ മാത്യു മുഖ്യ പ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ബോസ് ജേക്കബ്, സണ്ണി കാപ്പാട്ടുമല, മില്ലി മോഹൻ, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, ടി.ജെ. ക്യര്യാച്ചൻ, കെ.എം. പൗലോസ്, മനോജ് വാഴേപ്പറമ്പിൽ, വിൻസെന്റ് വടക്കേമുറി എന്നിവർ പ്രസംഗിച്ചു.
യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി
മേപ്പയൂർ: രാഹുൽ ഗാന്ധിക്കെതിരേ വധഭീഷണിയുയർത്തിയ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാത്ത പിണറായി സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് മേപ്പയ്യൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
യുഡിഎഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ, കൺവീനർ കമ്മന അബ്ദുറഹിമാൻ, ഇ. അശോകൻ, പി.കെ അനിഷ്, എം.എം. അഷറഫ്, കെ.എം.എ. അസീസ്, സി.പി. നാരായണൻ, ആന്തേരി ഗോപാലകൃഷ്ണൻ, മുജീബ് കോമത്ത്, കെ.പി. മൊയ്തി, സി.എം. ബാബു, ഷബീർ ജന്നത്ത്, സത്യൻ വിളയാട്ടൂർ, എടയിലാട്ട് ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.