സുവർണ ജൂബിലി; വിളംബര റാലി നടത്തി
1596274
Wednesday, October 1, 2025 7:58 AM IST
താമരശേരി: കട്ടിപ്പാറ നസ്രത്ത് യുപി സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിളംബര റാലി നടത്തി. സ്കൂൾ മൈതാനത്ത് നിന്ന് നൂറുകണക്കിന് രക്ഷിതാക്കളുടെയും സ്കൗട്ട്, ഗൈഡ്, ജെആർസി, ബാൻഡ് ട്രൂപ്പ് എന്നിവരുടെ അകമ്പടിയോടെ ആരംഭിച്ച റാലി പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് ഫ്ലാഗ് ഓഫ് ചെയ്തു.
ഹെഡ്മിസ്ട്രസ് സിസ്റ്റർ ബ്ലസി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. മിൽട്ടൺ മുളങ്ങാശേരി അനുഗ്രഹ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിതീഷ് കല്ലുള്ളതോട്, പഞ്ചായത്ത് മെമ്പർമാരായ ഷാഹിം ഹാജി, സുരജ ജയപ്രകാശ്, ജിൻസി തോമസ്, താര അബ്ദുറഹിമാൻ ഹാജി, ഷാൻ കട്ടിപ്പാറ, സി.കെ.സി. അസൈനാർ, എന്നിവർ പ്രസംഗിച്ചു.
ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മഹേഷ് കെ. ബാബു വർഗീസ്, ഹൈസ്കൂൾ പ്രധാനാധ്യാപിക കെ.യു. ബെസി, എൽപി സ്കൂൾ പ്രധാനാധ്യാപിക ചിപ്പി രാജ്, അധ്യാപകരായ കെ.ജി. ഷിബു, കെ.യു. തോമസ്, പിടിഎ പ്രസിഡന്റ് ഷാനിഷ്, എംപിടിഎ പ്രസിഡന്റ് ബിന്ദു ബൈജു തുടങ്ങിയവർ വിളംബര റാലിക്ക് നേതൃത്വം നൽകി.