കുഴികൾ അടച്ചില്ല: ബഹിഷ്കരിക്കാനൊരുങ്ങി ബസുകൾ
1596257
Wednesday, October 1, 2025 7:58 AM IST
പയ്യോളി: പയ്യോളി ബസ് സ്റ്റാൻഡിനകത്ത് മാസങ്ങളായി രൂപപ്പെട്ട കുഴികൾ അടയ്ക്കാത്തതിൽ ബസ് ജീവനക്കാർ പ്രതിഷേധത്തിന് ഒരുങ്ങുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പയ്യോളി നഗരസഭ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.
ഇക്കഴിഞ്ഞ മഴക്കാലത്ത് ടാറിംഗ് തകർന്ന രൂപപ്പെട്ട കുഴികൾ ദിനംപ്രതി വലുതാവുകയാണ്. മഴ മാറിയിട്ടും ഇത് പരിഹരിക്കാൻ നഗരസഭ ഒന്നും ചെയ്യുന്നില്ല എന്നാണ് പ്രധാന ആക്ഷേപം. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഒക്ടോബർ മുതൽ സ്റ്റാൻഡ് ഫീ നൽകാതെ ബഹിഷ്കരിക്കാനാണ് ബസ് ഉടമകളുടെ തീരുമാനം.