ലഹരിവിരുദ്ധ പ്രവര്‍ത്തകര്‍ വിദേശമദ്യം പിടികൂടി
1596481
Friday, October 3, 2025 4:59 AM IST
കുറ്റ്യാടി: കുറ്റ്യാടിയില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകര്‍ വിദേശ മദ്യം പിടികൂടി എക്സൈസിനെ ഏല്‍പ്പിച്ചു. ടൗണിലെ സാംസ്കാരിക നിലയത്തിനടുത്തുള്ള റോഡരികില്‍ നിന്നും ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പരിസരവാസികളും ലഹരി വിരുദ്ധ പ്രവര്‍ത്തകരും കണ്ടെത്തി നാദാപുരത്തെ എക്സൈസിനെ വകുപ്പിനെ ഏല്പിക്കുകയായിരുന്നു.
ഏഴ് കുപ്പി വിദേശമദ്യമാണ് കണ്ടെത്തിയത്. മദ്യം കടത്താന്‍ ശ്രമിച്ചവരെ പിടികൂടിയിട്ടില്ല. മൂന്ന് ദിവസം അവധി ആയതിനാല്‍ മദ്യം ലഭിക്കില്ലെന്ന് മനസിലാക്കി മാഹിയില്‍ നിന്നും അനധികൃതമായി എത്തിച്ച കുപ്പികളാണ് പിടികൂടിയത്.
റോഡരികില്‍ ഒളിപ്പിച്ച് കൈമാറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ലഹരി വിരുദ്ധ പ്രവര്‍ത്തകര്‍ മദ്യം കണ്ടെത്തുന്നത്. തുടര്‍ന്ന് ലഹരി വിരുദ്ധ ജാഗ്രത സമിതി ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ ഹാഷിം നമ്പാടന്, സിറ്റിസണ്‍സ് ഫോറം ഫോര്‍ പീസ് ആന്റ് ജസ്റ്റിസ് ചെയര്മാന് മൊയ്തു കണ്ണങ്കോടന്‍ എന്നിവരെ ബന്ധപ്പെട്ട് നാദാപുരം എക്സൈസ് ഓഫിസില്‍ വിവരം അറിയിക്കുകയായിരുന്നു.