കോടഞ്ചേരിയിൽ കാട്ടുപന്നി കൃഷി നശിപ്പിച്ചു
1596256
Wednesday, October 1, 2025 7:58 AM IST
കോടഞ്ചേരി: ഉദയനഗർ ഭാഗത്ത് കാട്ടുപന്നികൾ ഇറങ്ങി വിളകൾ നശിപ്പിച്ചു. വണ്ടനാകര ഷാജി വർഗീസിന്റെ കപ്പ, തെങ്ങിൻ തൈ, വാഴ തുടങ്ങിയ കൃഷികളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. കൂട്ടത്തോടെ പന്നികൾ ഇറങ്ങുന്നത് മൂലം പ്രദേശത്തെ കർഷകർ ഏറെ ദുരിതത്തിലാണ്. കപ്പ പോലുള്ള ഇട വിളകൾ നട്ടാൽ പന്നികൾ കൂട്ടത്തോടെ ഇറങ്ങി കുത്തി നശിപ്പിക്കുന്നത് പതിവാണ്. ഇതിനൊരു പരിഹാരം കാണണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
താമരശേരി: കാട്ടുപന്നി കൂട്ടം കൃഷി നശിപ്പിച്ചു. ഈങ്ങാപ്പുഴ എലോക്കരയിൽ മണ്ണൂർ ബെൽഷയുടെ കപ്പ കൃഷിയാണ് കഴിഞ്ഞദിവസം രാത്രി കാട്ടുപന്നി കൂട്ടം നശിപ്പിച്ചത്. വിളവെടുക്കാറായ കൃഷിയാണ് പൂർണമായി നശിച്ചത്. കൃഷി സ്ഥലം എകെസിസി നേതാക്കളായ രാജു മംഗലശേരി, ജോഷി മാങ്കുത്തേൽ എന്നിവർ സന്ദർശിച്ചു.