പെയിന്റു കടയ്ക്ക് തീപിടിച്ചു
1596486
Friday, October 3, 2025 4:59 AM IST
കോഴിക്കോട്: പെരുവയലില്‍ പെയിന്റുകടയ്ക്ക് തീപിടിച്ചു. ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായമോ പരിക്കുകളോ ഇല്ല. കളര്‍ മാര്‍ട്ട് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
ആദ്യം വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് മുക്കത്തുനിന്നും മീഞ്ചന്തയില്നിന്നുമെല്ലാം കൂടുതല്‍ അഗ്നിരക്ഷാസേനാ യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പെയിന്റുകടയുടെ തൊട്ടടുത്തുള്ള കടകളിലേക്ക് തീ പടരാതിരിക്കാന്‍ അഗ്നിരക്ഷാസേന നടത്തിയ ശ്രമം വിജയിച്ചു. എന്നാല്‍, പെയിന്റുകട പൂര്‍ണമായും കത്തിനശിച്ചു