തുഷാരഗിരി പാലത്തില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍
1596315
Thursday, October 2, 2025 11:19 PM IST
കോടഞ്ചേരി: തുഷാരഗിരി ആര്‍ച്ച് പാലത്തിന്റെ കൈവരിയില്‍ യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പുലിക്കയം കള്ള് ഷാപ്പ് തൊഴിലാളി മൈക്കാവ് കുഴിക്കനാംകണ്ടത്തില്‍ കെ.പി. ബെന്നി (45)യാണ് മരിച്ചത്.
കയര്‍ കഴുത്തില്‍ കെട്ടി പുഴയിലേക്ക് ചാടിയപ്പോള്‍ ശരീരഭാഗം വേര്‍പെട്ട് പുഴയിലേക്ക് വീണു. മൃതദേഹത്തിന്റെ തല കയറിലും ഉടല് പാലത്തിന് താഴെ വീണുകിടക്കുന്ന നിലയിലുമാണ കാണപ്പെട്ടത്. ബുധനാഴ്ച രാവിലെ തുഷാരഗിരിയില്‍ എത്തിയ വിനോദസഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തല തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഭാര്യ: മേരി. മക്കള്‍: അഞ്ജന, അഭിനവ്.