കഞ്ചാവുമായി ബസ് ഡ്രൈവര്‍ പിടിയില്‍
1596471
Friday, October 3, 2025 4:38 AM IST
കോഴിക്കോട്: വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കൊടുവള്ളി ഗോപുരം വീട്ടില്‍ ഷവിന്ലാലി (33) നെയാണ് കുന്നമംഗലം പോലീസ് പിടികൂടിയത്.
തിരുവമ്പാടി -കോഴിക്കോട് റൂട്ടില്‍ ഓടുന്ന ചൈത്രം ബസിലെ ഡ്രൈവറായ പ്രതി ലഹരി ഉപയോഗിച്ചിട്ടാണ് വാഹനം ഓടിക്കുന്നതെന്ന രഹസ്യ വിവരം പോലീസിനു ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ മുക്കം റോഡ് ജംഗ്ഷനില്‍ വച്ച് പോലീസ് ബസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചതില്‍ ഡ്രൈവറുടെ സീറ്റിന്റെ അടിയില്‍ വില്പനയ്ക്കായി സൂക്ഷിച്ച രണ്ടുഗ്രാം കഞ്ചാവുമായി പ്രതി പിടിയിലാവുകയായിരുന്നു.
കുന്നമംഗലം എസ്ഐമാരായ എ. നിതിന്‍, ടി. ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.