പെരുമണ്ണയിലെ രാത്രികാല പോത്ത് മോഷ്ടാവ് പിടിയിൽ
1596267
Wednesday, October 1, 2025 7:58 AM IST
കോഴിക്കോട്: പെരുമണ്ണയിലും പരിസര പ്രദേശത്തുമായി രാത്രികാലങ്ങളിൽ പോത്തിനെ മോഷ്ടിക്കുന്ന യുവാവ് പിടിയിൽ. പൂവാട്ടുപറമ്പുള്ള നടുകാട്ടിൽ ഫാഹിദാണ് പോലീസിന്റെ പിടിയിലായത്.
പെരുമണ്ണ വില്ലേജ് ഓഫീസിനു സമീപം നെരോത് താഴത്തുള്ള റഹീമിന്റെ ഉടമസ്ഥതയിലുളള ഒരോ ലക്ഷം രൂപ വിലമതിക്കുന്ന രണ്ടു പോത്തുകളാണ് മോഷണം പോയത്. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ സിദ്ധിക്കിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വഡും, പന്തീരാങ്കാവ് ഇൻസ്പെക്ടർ ഷാജുവിന്റെ നേതൃത്തിലുള്ള പന്തീരാങ്കാവ് പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
സംഭവ സ്ഥലത്തും സമീപ പ്രദേശങ്ങളിലുമായി ഒട്ടനവധി സിസിടിവി ക്യാമറകൾ പരിശോധിച്ചും, സമാനകുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയുടെ പൂവാട്ടു പറമ്പുള്ള വീടിന് സമീപത്ത് വച്ചാണ് കസ്റ്റഡിയിലെടുത്തത്. പോത്തുകളെ ചെറൂപ്പ പ്രദേശത്തെ കശാപ്പ് ശാലകളിൽ വില്പന നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.