പുഴയില്‍ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി
1596023
Tuesday, September 30, 2025 10:22 PM IST
കോഴിക്കോട്: ചാലിയാര്‍ പുഴയില്‍ ഇന്നലെ പുലര്‍ച്ചെ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. കൊളത്തറ കൊല്ലമ്പലത്ത് വീട്ടിൽ രത്നാകരനാണ് (78) മരിച്ചത്. ഫയര്‍ ഫോഴ്സിന്റെ സ്കൂബ ടീമാണ് മൃതദേഹം മുങ്ങിയെടുത്തത്.
പാളയത്തെ വ്യാപാരിയായ രത്നാകരനെ ഇന്നലെ പുലര്‍ച്ചെ രണ്ടുമണിക്കാണ് കാണാതായത്. ചാലിയാര്‍ പുഴയ്ക്കരികെ ചെരിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. ചെരിപ്പ് കിട്ടിയ സ്ഥലത്തുനിന്ന് 30 മീറ്റര്‍ താഴെയാണ് മൃതദേഹം കിടന്നിരുന്നത്.