സത്യത്തിനൊപ്പം നിൽക്കുക എന്നത് സമൂഹത്തോടുള്ള ധർമം: ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
1596272
Wednesday, October 1, 2025 7:58 AM IST
കോഴിക്കോട്: സത്യത്തോടൊപ്പം നിൽക്കുക എന്നതാണ് സമുഹത്തിന്റെ ധർമമെന്ന് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ആ ധർമമാണ് ദീപിക നിർവഹിക്കുന്നത്. ദീപിക വായിക്കുന്നതിലൂടെ നീതിക്കൊപ്പം ചേർന്നു നിൽക്കുന്നവരായി നാം മാറുന്നു. നമ്മുടെ വിശ്വാസത്തിനൊപ്പം നിൽക്കുക എന്നതാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നതെന്നും ബിഷപ് പറഞ്ഞു.
കോഴിക്കോട് അശോകപുരം പള്ളിയില്‍ "ദീപികയ്ക്കൊപ്പം സത്യത്തിനൊപ്പം' പദ്ധതിയുടെ ചെക്ക് സ്വീകരിച്ച് സംസാ രിക്കുകയായിരുന്നു ബിഷപ്. ദീപിക പത്രം സ്പോണ്സര് ചെയ്ത അഡ്വ. ജോസ് കോട്ടുപള്ളിയെ ചടങ്ങിൽ ബിഷപ് പൊന്നാടയണിയിച്ച് ആദരിച്ചു. അശോകപുരം ഇന്‍ഫന്റ് ജീസസ് പള്ളി വികാരി ഫാ. ബിനുകുളത്തിങ്കല് അധ്യക്ഷത വഹിച്ചു.
ദീപിക റസിഡന്റ് മാനേജര്‍ ഫാ. ഷെറിന് പുത്തന്‍പുരയ്ക്കല്‍, കൗണ്‍സിലര്‍ അല്‍ഫോണ്‍സ, ഡിഎഫ്സി അശോകപുരം പ്രസിഡന്റ് ജോര്‍ജ് ചെരിയത്ത്, ഡിഎഫ്സി രൂപതാ പ്രസിഡന്റ് ജോര്‍ജ് വട്ടുകളം, ദീപിക എജിഎം പ്രിന്‍സി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
എ.എസ്. തോമസ് പൗവ്വത്തിൽ, ജോസഫ് കാവുകാട്ട്, ഡിഎഫ്സി ഫൊറോന സെക്രട്ടറി ജോര്‍ജ് തകിടിപ്പുറം, ദീപിക ന്യൂസ് എഡിറ്റര്‍ ബിജോയ് ജോസഫ്, ദീപിക യുഎഎം ബ്രിജോ ആന്റണി, ഗ്രേസി കാടങ്കാവില്‍, സാലി വെങ്ങാലൂര്‍, ബേബി കിഴക്കുംഭാഗം, ജയ്സണ്‍ കുളങ്ങര ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.